രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിന്റെ ഓർമ്മകൾ പുതുക്കി ചൈന. ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമാണ് മുഖ്യാതിഥികൾ. ......
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ സ്ഫോടനം. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി സംഘടിപ്പിച്ച റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. ......
തോപ്പുംപടി: പാതി വഴിയിൽ പഠനം നിർത്തേണ്ടിവരുമെന്ന ആശങ്കയിൽ നിസ്സഹായയായി നിന്ന ആൻഡ്രിയക്ക് കൈത്താങ്ങായി പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ്.മൂന്ന് പെൺമക്കളുമായി വാടക വീട്ടിൽ കഴിയുന്ന നിർധനരായ കുടുംബത്തിന്റെ പ്രതീക്ഷകൾക്കാണ് ഇതോടെ പിന്നെയും ചിറക് മുളച്ചത്.ജർമ്മനിയിൽ നഴ്സ് ആയി ജോലി ലഭിക്കാൻ അവിടത്തെ ഭാഷ പഠിക്കണം. ജർമൻ ഭാഷ പഠിക്കാൻ ചേർന്നുവെങ്കിലും അവസാന സെമസ്റ്റർ ഫീസും പരീക്ഷഫീസും നൽകാൻ കഴിയാതെ കൂലിപ്പണിക്കാരനും രോഗിയുമായ പിതാവ് നിസ്സഹായനായി.ഈ സാഹചര്യത്തിലാണ് പ്രഫ. ......
മാറ മലനിരകളിലെ ഒരു ഗ്രാമം നിശ്ശേഷം നാമാവശേഷമാക്കിയ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ മരിച്ചതായി സുഡാൻ ലിബ-റേഷൻ മൂവ്മെൻ്റ്/ആർമി അറിയിച്ചു.ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശേഷം ആഗസ്റ്റ് 31 നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അബ്ദുൽവാഹിദ് മുഹമ്മദ് നൂർ നയിക്കുന്ന സംഘം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഡാർഫർ മേഖല-യിൽ സ്ഥിതി ചെയ്യുന്ന പ്രദേശം നിയന്ത്രിക്കുന്ന ടീം മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായി-ക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സഹായ ഏജൻസികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
വടക്കൻ ഡാർഫർ സംസ്ഥാനത്ത് സുഡാനീസ് സൈ-ന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള രൂക്ഷമായ യുദ്ധത്തിൽ നിന്ന് ഓടി രക്ഷ-പ്പെട്ട് ഭക്ഷണവും മരുന്നും പര്യാപ്തമല്ലാത്ത മാറാ പർ-വതനിരകളിൽ താമസക്കാർ അഭയം തേടിയിരുന്നു. ......
എറണാകുളം : തോപ്പുംപടിയിൽ നിന്നും MDMA പിടികൂടി. തോപ്പുംപടി കരുവേലി പടിക്ക് സമീപത്ത് നിന്നും 14.52 gm MDMA , DANSAF പിടികൂടി. 1.......
കാക്കനാട് : വർഷങ്ങൾക്കു മുമ്പ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക മിൻമിനി ആലപിച്ച ഗാനം പരിമിതികളെ കരുത്താക്കി സംഗീതത്തിൽ ആദ്യമായി ബിരുദം നേടിയ റിദ മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ സന്തോഷം അടക്കാൻ കഴിയാതെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അ ശ്രു കണങ്ങൾ പൊഴിച്ച് ചേർത്തുപിടിച്ച് റിദ മോൾക്ക് മിന് മിനി സ്നേഹ ചുംബനങ്ങൾ സമ്മാനിച്ചു.
വിവിധങ്ങളായ തീവ്ര ശാരീരിക കാഴ്ച ബൗദ്ധിക വെല്ലുവിളികളെ മറികടന്ന് രാജ്യത്ത് ആദ്യമായി ഉന്നത സർവകലാശാല കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ബിരുദം നേടി തൻറെ ഗാനം ശുദ്ധമായി ആലപിച്ചു കേൾപ്പിച്ച റിദ മോൾ സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് അനുഗ്രഹ ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.ഒരു ഗായിക എന്ന നിലക്ക് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് റിദ കുട്ടിയുടെ ശബ്ദത്തിലൂടെ തനിക്ക് ലഭിച്ചതെന്ന് അഭിമാനത്തോടെ പറഞ്ഞു.കുടുംബസമേതം എന്ന ചിത്രത്തിൽ മിൻ മിനി പാടിയ ഊഞ്ഞാലുറങ്ങി രാഗം മയങ്ങി... നോവുന്നതെന്നലിൽ ആദി താളമെങ്ങോ തേങ്ങി ... ......
കൊച്ചി: പുതിയ തീരുവ നയത്തോടെ യു എസ് ഭരണകൂടം അകത്തുനിന്നുതന്നെ രാജ്യത്തെ നശിപ്പിക്കാന് ശ്രമിക്കുന്ന അധികാരദാഹിയായ നാര്സസിസ്റ്റ് ആണെന്ന് മുൻ എം പി പ്രൊഫ. റിച്ചാര്ഡ് ഹേ. ......
നടി രന്യാ റാവു 102 കോടി രൂപ പിഴയടയ്ക്കണമെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസിൽ പിടിയിലായ സംഭവത്തിലാണ് നടി രന്യാ റാവുവിനും ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹിൽ സകാരിയ, ഭരത് കുമാർ ജെയിൻ എന്നിവർക്കും ഡിആർഐ പിഴയിട്ടത്. ......
ആറാട്ടുപുഴ: കലയിലൂടെ വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി പുത്തൻകാവ് മെത്രാപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള കരകൗശല ശിൽപ്പശാല ആരംഭിച്ചു. ശിൽപ്പശാലയുടെ ഉദ്ഘാടനം ആർട്ടിസ്റ്റ് വിജയൻ കായംകുളം നിർവഹിച്ചു. ......